Times Kerala

'മാ​സ​പ്പ​ടി'​യി​ൽ നി­​ല­​പാ­​ട് മാ­​റ്റി മാ​ത്യു കു­​ഴ​ല്‍­​നാ­​ട​ന്‍

 
മാത്യു കുഴൽനാടൻ
തി​രു​വ​ന​ന്ത​പു​രം: വി­​ജി­​ല​ന്‍­​സ് അ­​ന്വേ​ഷ­​ണം ആ­​വ­​ശ്യ­​പ്പെട്ട്­​ മാ­​സ​പ്പ­​ടി കേ­​സി​ല്‍ സമർപ്പിച്ച ഹ​ര്‍­​ജി­​യി​ല്‍ നി­​ല­​പാ­​ട് മാ­​റ്റി മാ​ത്യു കു­​ഴ​ല്‍­​നാ­​ട​ന്‍ എം.­​എ​ല്‍.­​എ. ഇന്ന് കോടതിയിൽ ഇദ്ദേഹത്തിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത് കോ​ട­​തി നേ­​രി­​ട്ട് കേ­​സെ­​ടു­​ത്താ​ല്‍ മ­​തി­​യെ­​ന്നാണ്. ഇ​തോ​ടെ ഹ​ർ​ജി പ​രി​ഗ​ണി​ച്ച തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി ഏ​തെ­​ങ്കി​ലും ഒ­​ന്നി​ല്‍ ഉ​റ­​ച്ച് നി​ല്‍­​ക്കൂ എ­​ന്ന് പറയുകയായിരുന്നു. ഇന്ന് കോടതി പരിഗണിച്ചത് മാ​സ​പ്പ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ക​ള്‍ വീ​ണാ വി​ജ​യ​നു​മെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള മാത്യു കുഴൽനാടൻ്റെ ഹ​ർ​ജി​യാ​ണ്. മുഖ്യമന്ത്രിയുടെ മകൾക്ക് സി​.എം.​ആ​ർ.​എ​ൽ. ക​മ്പ​നി​ക്ക് ധാ​തു​മ​ണ​ൽ ഖ​ന​ന​ത്തി​നാ​യി അ​നു​മ​തി ന​ൽ​കി​യ​തി​ന് പ്ര​തി​ഫ​ല​മാ​യി മാ​സ​പ്പ​ടി ല​ഭി​ച്ചു​വെ​ന്ന് കാണിച്ചായിരുന്നു ഹർജി. 

Related Topics

Share this story