Times Kerala

കേരളം ഗൂണ്ടകളുടെ പറുദീസയെന്ന് രമേശ് ചെന്നിത്തല

 
 ’20 സീറ്റിലും യുഡിഎഫ് വെന്നിക്കൊടി പാറിക്കും, കേരളത്തിൽ യുഡിഎഫ് തരം​ഗ​ സാധ്യത’; രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളം ഗൂണ്ടകളുടെ പറുദീസയായി മാറിയെന്നും ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്നും പറഞ്ഞ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പിന് ഇവരെ നിലയ്ക്ക്  നിർത്താനായി സാധിക്കുന്നില്ലെന്നും ചെന്നിത്തല പറയുകയുണ്ടായി.  ഒരു തീരുമാനവും മന്ത്രിസഭായോഗത്തിൽ ഉണ്ടായില്ലെന്നും, ഇതൊന്നും നിയന്ത്രിക്കാൻ മുഖ്യമന്ത്രി വിദേശത്തായതോടെ ആളില്ലാതായി എന്നും പറഞ്ഞ അദ്ദേഹം ആളുകൾ ചോദിക്കുന്നത് സംസ്ഥാനത്ത് ഒരു ഡി ജി പി ഉണ്ടോയെന്നാണെന്നും, ഗുണ്ടകൾ അഴിഞ്ഞാടാൻ കാരണം‌‌ പോലീസിൻ്റെ കാര്യക്ഷമതയില്ലായ്മയാണെന്നും കൂട്ടിച്ചേർത്തു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കുപോലും പ്രവേശനമില്ലെന്നും പ്ലസ് വൺ പ്രവേശനത്തിനായി നിൽക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിലാണ് എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. കൂടാതെ, വ്യാപകമായ പരാതിയാണ് മാനേജ്മെൻറുകൾ കോഴ വാങ്ങുന്നത്തിലുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി. 

Related Topics

Share this story