Times Kerala

കെ.​ മു​ര​ളീ​ധ​ര​ന് വേ​ണ്ടി തിരുവനന്തപുരത്ത് പോ​സ്റ്റ​റുകൾ: 'ന​യി​ക്കാ​ന്‍ നാ​യ​ക​ന്‍ വ​ര​ട്ടെ' 

 
മുരളീധരൻ
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ല​യി​ട​ങ്ങ​ളി​ല്‍ കെ മുരളീധരന് വേണ്ടി പോ​സ്റ്റ​റുകൾ. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യെ ന​യി​ക്കാ​ന്‍ കെ. ​മു​ര​ളീ​ധ​ര​ന്‍ വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആണ് ഇവ. പോ​സ്റ്റ​ര്‍ പ​തി​ച്ചി​രി​ക്കു​ന്ന​ത് കെ​ പി ​സി ​സി, ഡി​ സി​ സി ഓ​ഫീ​സു​ക​ള്‍​ക്ക് മു​ന്നി​ലാ​ണ്. നി​ര​വ​ധി പോ​സ്റ്റ​റു​ക​ള്‍ മു​ര​ളീ​ധ​ര​ന്‍ മു​മ്പ് എം​ എ​ല്‍​ എ ആ​യി​രു​ന്ന വ​ട്ടി​യൂ​ര്‍​കാ​വ് മ​ണ്ഡ​ല​ത്തി​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. പോസ്റ്ററുകളിൽ ശീർഷകമായി നൽകിയിട്ടുള്ളത് 'നയിക്കാൻ നായകൻ വരട്ടെ' എന്നാണ്. ഇത് പതിച്ചിരിക്കുന്നത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ പേ​രി​ലാ​ണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നുള്ള തോൽവിക്ക് പിന്നാലെ പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ നി​ന്ന് താ​ൽക്കാ​ലി​ക​മാ​യി വി​ട്ടു​നി​ല്‍​ക്കു​ന്നു​വെ​ന്ന് മുരളീധരൻ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. 

Related Topics

Share this story