Times Kerala

സംസ്ഥാനത്ത് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് 

 
 വെന്തുരുകി കേരളം; സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; 10 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് സംസ്ഥാനത്ത് 12 ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നൽകി. ഇത് ഇടുക്കി, വയനാട് എന്നിവയൊഴികെയുള്ള ജില്ലകളിലാണ്. ഇതോടൊപ്പം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയെക്കാൾ 2 - 3 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താപനില ഉയരുന്നത് ഏപ്രിൽ 1 മുതൽ ഏപ്രിൽ 5 വരെ ആയിരിക്കും.

39 ഡിഗ്രി വരെ കൊല്ലം, പാലക്കാട് ജില്ലകളിലും,  37 ഡിഗ്രി വരെ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും, 36 ഡിഗ്രി വരെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിലും ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 

ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെയുള്ള പ്രദേശങ്ങളിൽ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Related Topics

Share this story