Times Kerala

ശക്തമായ മഴ: സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു 

 
മഴ
തിരുവനന്തപുരം: ശക്തമായ മഴ പരിഗണിച്ച് ഇന്ന് സംസ്ഥാനത്തെ11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടു. കൂടാതെ, ശക്തമായ മഴ അടുത്ത അഞ്ച് ദിവസങ്ങളിലും തുടരുമെന്നും മുന്നറിയിപ്പുണ്ട്. മെയ് അവസാനത്തോടെ സംസ്ഥാനത്ത് കാലവർഷമെത്തുമെന്ന് കാലാവസ്ഥാവകുപ്പ് പറഞ്ഞു. കേന്ദ്ര സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം നൽകിയിട്ടുള്ള മുന്നറിയിപ്പ് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും സാധ്യതയുണ്ടെന്നും അതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നുമാണ്. കേരളതീരത്ത് മോശം കാലാവസ്ഥ മൂലം മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മെയ് 31ഓടെ കേരളത്തിൽ കാലാവർഷമെത്തുമെന്ന് ആണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. 

Related Topics

Share this story