Times Kerala

ശക്തമായ മഴ; കിളിമാനൂരിലും ​​ന​ഗരൂരിലും വീടുകൾ തകർന്നു; രണ്ട് പേർക്ക് പരിക്ക്

 
ശക്തമായ മഴ; കിളിമാനൂരിലും ​​ന​ഗരൂരിലും വീടുകൾ തകർന്നു; രണ്ട് പേർക്ക് പരിക്ക്


തിരുവനന്തപുരം: തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രാത്രി പെയ്ത ശക്തമായ മഴയിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടം. കിളിമാനൂർ നഗരൂരിൽ വീണ് ഇടിഞ്ഞ് വീണ് അമ്മയും മകനും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കണിയാപുരത്ത് വെളളകെട്ടിൽ ഗതാഗതം തടസ്സം ഉണ്ടാക്കി. ഇന്നലെ രാത്രി ശക്തമായ മഴക്കൊപ്പം ഇടിമിന്നലും കാറ്റും കൂടി വീശിയപ്പോൾ വലിയ നാശനഷ്ടമുണ്ടായത്. കിളിമാനൂരാണ് വ്യാപക നാശനഷ്ടമുണ്ടായത്.

നഗരൂരിൽ ഒരു വീട് പൂർണമായും തകർന്നു. കോയിക്കമൂല സ്വദേശിയ ദീപുവും 80 വയസ്സുകാരി അമ്മ ലീലയും വീട്ടിനുളളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന. വീടിൻറെ ചുമര് ഇവർക്ക് മുകളിൽ വീഴുകയായിരുന്നു. രണ്ടുപേർക്ക് സാരമായി പരിക്കുണ്ട്. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി മെഡിക്കൽ കോളജ് ആശപത്രിയിലെത്തിച്ചു. 

ഇടമിന്നലിൽ കടമക്കോണം സ്വദേശി ഗോപകുമാറിൻെറ വീടിനാണ് നാശനഷ്ടം സംഭവിച്ചത്. ഭിത്തിയും ജനൽ ചില്ലും പൊട്ടി. ഇലക്ട്രോണക് ഉപകരണങ്ങൾക്കും നാശനഷ്ടം ഉണ്ടായി. കനത്ത മഴയിൽ കണിയാപുരം മുരുക്കുംപുഴ- ചിറയിൻകീഴ് റോഡ് വെള്ളത്തിനടിയിലായി.

Related Topics

Share this story