Times Kerala

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്: ഇ​ടി​മി​ന്ന​ലിനും കാറ്റിനും സാധ്യത 

 
മഴ
തി​രു​വ​ന​ന്ത​പു​രം: ബു​ധ​നാ​ഴ്ച​യും സം​സ്ഥാ​ന​ത്ത് ​മഴ തു​ട​രും. ശക്തമായ മഴ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ല​ഭി​ക്കും. കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത് തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലാ​ണ്. ഇന്ന് യെല്ലോ അലർട്ടുള്ളത് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളിലാണ്. ​ഇടി​മി​ന്ന​ലോ​ട് കൂ​ടി​യ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്കും മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യിലുള്ള കാറ്റിനും വിവിധ ​ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ സാധ്യതയുണ്ട്. മഴ അടുത്ത ദിവസങ്ങളിലും തുടരുന്നതായിരിക്കും. ച​ക്ര​വാ​ക​ച്ചു​ഴി കോ​മോ​റി​ന്‍ തീ​ര​ത്താ​യി നിലനിൽക്കുകയാണ്. 

Related Topics

Share this story