Times Kerala

ക്ഷോഭിച്ച് ഗവര്‍ണര്‍: ലോക കേരള സഭയ്ക്ക് കഴിഞ്ഞ 3 തവണയും ക്ഷണിച്ചില്ല

 
എസ് എഫ് ഐ സമരത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കോഴിക്കോട്ടേക്ക്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ലോക കേരള സഭ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതിൽ വിശദീകരണവുമായി എത്തി. പരിപാടിക്ക് കഴിഞ്ഞ മൂന്ന് തവണയും വിളിച്ചിട്ടില്ലെന്നു പറഞ്ഞ ഗവർണർ തന്നോട് ചെയ്‌തതെല്ലാം തൻ്റെ മനസിലുണ്ടെന്നും, എന്തിന് തന്നെ അക്രമിക്കാൻ ശ്രമിച്ചവരുടെ പരിപാടിയ്ക്ക് പോകണമെന്നും ചോദിക്കുകയുണ്ടായി. തനിക്ക് നേരെ കൊല്ലത്ത് വെച്ച് അക്രമം ഉണ്ടായി എന്ന് പറഞ്ഞ ഗവർണർ അക്രമത്തെ പിന്തുണയ്ക്കുന്നവർക്ക് ഒപ്പം താനില്ലെന്നും കൂട്ടിച്ചേർത്തു. കൂടാതെ, താൻ അക്രമത്തിൻ്റെയും ബോംബിൻ്റെയും സംസ്കാരത്തെ തിരസ്കരിച്ച കണ്ണൂരിലെ ജനങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും പറയുകയുണ്ടായി. ചീഫ് സെക്രട്ടറി വി വേണു ഇന്നലെയാണ് ലോക കേരള സഭ ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവനിലെത്തി ഗവര്‍ണറെ കാണുന്നത്. കടുത്ത ഭാഷയിൽ വിമർശിച്ച് അദ്ദേഹത്തെ തിരികെ അയച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോക കേരള സഭ ഉദ്ഘാടനം ചെയ്യാനില്ലെന്നും വ്യക്തമാക്കുകയായിരുന്നു. 

Related Topics

Share this story