Times Kerala

മൽസ്യബന്ധന വള്ളങ്ങൾ മറിഞ്ഞ് മുതലപ്പൊഴിയിൽ അഞ്ചുപേർക്ക് പരിക്ക്

 
കടലാക്രമണം
ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും ശക്തമായ കടലാക്രമണം തുടരുന്നതിനിടയിൽ മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞ് അപകടം. കോസ്റ്റൽ പോലീസ് ബോട്ട് ജീവനക്കാരനടക്കം അഞ്ചുപേർക്ക് അപകടത്തിൽ പരിക്കേറ്റു. ആദ്യ അപകടമുണ്ടായത് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവന്ന വള്ളം മറിഞ്ഞാണ്. ഈ വള്ളം കടലിലേക്ക് ഒഴുകി പോവുകയും തുടർന്ന് കോസ്റ്റൽ പോലീസിൻ്റെ ബോട്ടും മറ്റൊരു വള്ളവും കരയ്‌ക്കെത്തിക്കാനായി പോവുകയും അപകടത്തിൽപ്പെടുകയും ചെയ്തു. മറ്റു മൽസ്യത്തൊഴിലാളികൾ വള്ളത്തിലുണ്ടായിരുന്ന അഞ്ചു തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇതിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചുതെങ്ങ് സ്വദേശികളായ ജിത്തു (24), അജി (27), അനീഷ് (29) എന്നിവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

Related Topics

Share this story