Times Kerala

വിഴിഞ്ഞത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
 

 
വിഴിഞ്ഞത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പൂവാർ പൊഴിയൂർ സ്വദേശി അരുൾ ദാസ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് കട്ടമരം അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞത്ത് നിന്ന് കട്ടമരത്തിൽ ഒറ്റയ്ക്ക് മത്സ്യബന്ധനത്തിന് പോയ അരുൾ ദാസ് ഐ.ബിക് സമീപം കടലിൽ വെച്ച് അപകടമുണ്ടാകുകയായിരുന്നു.

അതേസമയം മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. ഇന്ന് രാവിലെയാണ് സംഭവം. ശക്തമായ തിരയിൽപ്പെട്ട് തകർന്ന വള്ളത്തിൽ മുഖമിടിച്ച് ഒരാൾക്ക് പരിക്ക് പറ്റി. തിരയിൽപ്പെട്ട് കുതിച്ചുപൊങ്ങിയ വള്ളം താഴേക്ക് പതിക്കുകയും മുൻഭാഗം രണ്ടായി പിളരുകയുമായിരുന്നു. ബോട്ടിൽ മൂന്ന് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. മത്സ്യത്തൊഴിലാളിയായ മനോജിനാണ് പരിക്കേറ്റത്.

Related Topics

Share this story