Times Kerala

ഇ ഡി വി ഡി സതീശന് എതിരായ പുനർജനിക്കേസിൽ പരാതിക്കാരൻ്റെ മൊഴിയെടുത്തു: അന്വേഷണം ഊർജ്ജിതമാക്കാൻ നീക്കം 

 
സതീശൻ
തിരുവനന്തപുരം: പുനർജനിക്കേസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരായ അന്വേഷണം ഇ ഡി ഊർജ്ജിതമാക്കി. ഇതേത്തുടർന്ന് പരാതിക്കാരൻ ജയ്സൺ പാനിക്കുളങ്ങരയുടെ മൊഴിയെടുക്കുകയുണ്ടായി. പരാതിക്കാരൻ ഇ ഡിക്ക് കേസിലെ കൂടുതൽ തെളിവുകൾ കൈമാറിയതായി പറഞ്ഞു. ഇ ഡി അന്വേഷണം വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ്. 2018 ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ ഭവന പദ്ധതിയുടെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തിയെന്നാണ് പരാതി. 

Related Topics

Share this story