Times Kerala

കാള പെറ്റെന്ന് കേൾക്കുമ്പോൾ കയർ എടുക്കരുതെന്ന് ധനമന്ത്രി: ജീവാനന്ദം പദ്ധതിയിൽ ഇഷ്ടമുള്ളവർ ചേർന്നാൽ മതി 

 
ജീവാനന്ദം ഇൻഷുറൻസ്
തിരുവനന്തപുരം: ജീവാനന്ദം പദ്ധതിയിൽ ഇഷ്ടമുള്ളവർ ചേർന്നാൽ മതിയെന്ന് പറഞ്ഞ് ധനമന്ത്രി. ജീവാനന്ദം പദ്ധതി ഇൻഷുറൻസ് പദ്ധതിയാണെന്നും കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്നത് പോലെയാണ് സംഭവിച്ചതെന്നും പറഞ്ഞ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആന്വറ്റി മാതൃകയിൽ നടത്തുന്ന പദ്ധതിയിൽ ഇഷ്ടമുള്ളവർ ചേർന്നാൽ മതിയെന്നും കൂട്ടിച്ചേർത്തു. അതിന്‍റെ  പഠനങ്ങൾ നടക്കുന്നതേയുള്ളൂവെന്ന് പറഞ്ഞ അദ്ദേഹം മാധ്യമങ്ങൾ തെറ്റായ വാർത്തകളാണ് നൽകിയതെന്നും ചോദ്യോത്തരവേളയില്‍ പറയുകയുണ്ടായി. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം നിശ്ചിത തുക നൽകാൻ ഉദ്ദേശിക്കുന്ന ജീവാനന്ദം ആന്വിറ്റി പദ്ധതിക്ക് എതിരെ രംഗത്തെത്തി.

Related Topics

Share this story