Times Kerala

സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയും; ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യും 

 
സി​പി​എം സം​സ്ഥാ​ന ദ്വി​ദി​ന യോ​ഗം ഇ​ന്ന് ആ​രം​ഭി​ക്കും

തിരുവനന്തപുരം: ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കിയതിന് പിന്നാലെ സി.പി..എം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയും തിരുവന്തപുരത്ത് നടക്കും. കേന്ദ്രകമ്മിറ്റി യോഗത്തിന്റെ റിപ്പോർട്ടിങ്ങാണ് പ്രധാന അജണ്ടയെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലും ചർച്ചകൾ ഉണ്ടാകും. സ്ഥാനാർഥി സാധ്യതകളും തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയ സമീനങ്ങളും ചർച്ച ചെയ്യപ്പെടും. എക്സാലോജിക്നെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം അടക്കമുള്ള സാഹചര്യങ്ങളും ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.

ഇന്ന് സി.പി.ഐ സംസ്ഥാന കൗൺസിലും തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ബജറ്റിൽ പാർട്ടിയുടെ വകുപ്പുകളെ അവഗണിച്ചതിന് എതിരെയുള്ള വിമർശനങ്ങൾ ഇന്നും യോഗത്തിൽ ഉണ്ടായേക്കും. സി.പി.ഐ ഭരിക്കുന്ന വകുപ്പുകളോട് സർക്കാരിന് ഭിന്ന നയമാണെന്നാണ് കഴിഞ്ഞദിവസം സംസ്ഥാന കൗൺസിലിൽ ഉണ്ടായ വിമർശനം.

Related Topics

Share this story