Times Kerala

പൂജപ്പുരയിൽ റെസ്റ്റോറൻ്റിൽ മെനു കാര്‍ഡിനെ ചൊല്ലി സംഘര്‍ഷം: 2 പേര്‍ പോലീസ് കസ്റ്റഡിയിൽ

 
പോലീസ്
തിരുവനന്തപുരം: പൂജപ്പുരയിൽ റെസ്റ്റോറൻ്റിൽ മെനു കാര്‍ഡിനെ ചൊല്ലി സംഘര്‍ഷം. ഹോട്ടൽ ജീവനക്കാരെ ഭക്ഷണം കഴിക്കാൻ എത്തിയവർ മര്‍ദ്ദിച്ചതായി പരാതി. സംഘര്‍ഷം ഉണ്ടായത് പൂജപ്പുരയിലെ അസീസ് ഹോട്ടലിലാണ്. പോലീസ് പറയുന്നത് സംഘർഷത്തിൽ കലാശിച്ചത് മെനു കാർഡിനെ ചൊല്ലിയുള്ള തർക്കമാണെന്നാണ്. രണ്ട് പേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. 

Related Topics

Share this story