Times Kerala

ക്രൈസ്തവ സഭയോടുള്ള ഇരട്ടനീതിയുടെ തെളിവാണ് ഗീവർഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപമെന്ന് കെ.സുരേന്ദ്രൻ 

 
 കേരളത്തിലും സിഎഎ നടപ്പിലാക്കും, കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ക്രൈസ്തവ സഭയോടുള്ള മുഖ്യമന്ത്രിയുടെയും പാർട്ടിയുടേയും ഇരട്ടനീതിയുടെ തെളിവാണ് സർക്കാരിനെ വിമർശിച്ചതിൻ്റെ പേരിൽ ഗീവർഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമർശം എന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി ക്രൈസ്തവ പുരോഹിതനെ വിവരദോഷിയെന്ന് വിളിച്ചത് ഞെട്ടിക്കുന്നതാണ് എന്ന് സുരേന്ദ്രൻ പറഞ്ഞു. ഫാസിസ്റ്റ് സമീപനത്തോടൊപ്പം ഇസ്ലാമിക പ്രീണനം കൂടിയാണ് പിണറായി വിജയൻ്റെ നിലപാടെന്ന് പറഞ്ഞ സുരേന്ദ്രൻ അദ്ദേഹത്തിനും പാർട്ടിക്കും ഹിന്ദു- ക്രിസ്ത്യൻ നേതാക്കളോട് ഒരു നീതിയും മുസ്ലിം നേതാക്കളോട് മറ്റൊരു നീതിയുമാണെന്നും കൂട്ടിച്ചേർക്കുകയുണ്ടായി. 

Related Topics

Share this story