Times Kerala

മസ്കറ്റിൽ മരണപ്പെട്ട നമ്പി രാജേഷിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു: എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധം 

 
രാജേഷ്
തിരുവനന്തപുരം: ചികിത്സയിലിരിക്കെ മസ്‌ക്കറ്റില്‍ മണപ്പെട്ട തിരുവനന്തപുരം സ്വദേശിയായ നമ്പി രാജേഷിൻ്റെ മൃതദേഹം നാട്ടിലെത്തിക്കുകയുണ്ടായി. കുടുംബത്തിന് എയര്‍ ഇന്ത്യ ജീവനക്കാരുടെ അപ്രതീക്ഷിത സമരം മൂലം അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ സാധിച്ചിരുന്നില്ല. ബന്ധുക്കൾ എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ രാജേഷിൻ്റെ മൃതദേഹവുമായി പ്രതിഷേധം നടത്തി. കരമനയിലെ വീട്ടിലേയ്ക്ക് പ്രതിഷേധത്തിന് ശേഷം പോകും. നമ്പി രാജേഷിൻ്റെ സംസ്കാരം ശാന്തികവാടത്തിൽ ഇന്നുച്ചയോടെ നടക്കും. 

Related Topics

Share this story