Times Kerala

സി​ പി ​ഐ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് കത്തയച്ച് ബി​നോ​യ് വിശ്വം: ജ​ന​ങ്ങ​ളോ​ടു വി​ന​യ​വും കൂ​റും വേ​ണം

 
ബിനോയ് വിശ്വം
തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​പ​ക്ഷം ജ​ന​ങ്ങ​ളോ​ട് നി​റ​ഞ്ഞ കൂ​റോ​ടെ​യും വി​ന​യ​ത്തോ​ടെ​യും വേ​ണം ഇ​ട​പെ​ടാ​നെ​ന്ന് പറഞ്ഞ് സി​ പി ​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ര്‍​ക്കു​ള്ള ക​ത്തി​ലാണിത്. ​കത്തിൽ ബിനോയ് വിശ്വം ചൂണ്ടിക്കാട്ടുന്നത് അടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ങ്ങ​ളു​മാ​യി ഇ​ട​തു​പ​ക്ഷ​ത്തി​ന് പ​ഴ​യ ബ​ന്ധ​മു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജ​ന​വി​ശ്വാ​സം ഇ​ടി​ഞ്ഞ​തി​ൽ സ്വ​യം പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണെ​ന്നുമാണ്. ആ​ത്മ​വി​മ​ര്‍​ശ​ന​ത്തി​ന് അ​ടിമു​ത​ല്‍ മു​ക​ള്‍ വ​രെ​യു​ള്ള എ​ല്ലാ ത​ല​ങ്ങ​ളി​ലും സന്നദ്ധരാകണമെന്ന് പറഞ്ഞ അദ്ദേഹം, ജ​ന​ങ്ങ​ളോ​ട് ഇ​ട​പ​ടു​മ്പോ​ൾ അ​സ​ഹി​ഷ്ണു​ത പാ​ടി​ല്ലെന്നും, ഇ​ട​തു​പ​ക്ഷ​ത്തി​ന് മു​ന്നി​ല്‍ ഉ​യ​ര്‍​ന്നു വ​ന്നി​ട്ടു​ള്ള​ത് യാ​ഥാ​ര്‍​ഥ്യ​ങ്ങ​ളെ തൊ​ടാ​ത്ത വ്യാ​ഖ്യാ​ന പാ​ടവം കൊ​ണ്ടോ ഉ​പ​രി​പ്ല​വ​മാ​യ വി​ശ​ക​ല​ന സാ​മ​ര്‍​ഥ്യം കൊ​ണ്ടോ പ​രി​ഹ​രി​ക്കാ​നാ​വാ​ത്ത പ്ര​ശ്ന​ങ്ങ​ളാ​ണ് എന്നും കൂട്ടിച്ചേർക്കുകയുണ്ടായി. 

Related Topics

Share this story