Times Kerala

ബാർ കോഴ ആരോപണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നി​യ​മ​സ​ഭാ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം 

 
സംഘർഷം
തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നി​യ​മ​സ​ഭാ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. എ​ക്സൈ​സ്, ടൂ​റി​സം മ​ന്ത്രി​മാ​രു​ടെ രാ​ജി എ​ല്‍ ​ഡി​ എ​ഫ് സ​ര്‍​ക്കാ​രി​നെ​തി​രാ​യ ബാ​ര്‍ കോ​ഴ ആ​രോ​പ​ണ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു​ കൊണ്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നടത്തിയ നി​യ​മ​സ​ഭാ മാ​ര്‍​ച്ചിലാണ് സം​ഘ​ര്‍​മുണ്ടായത്. പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ന്‍ ശ്ര​മി​ച്ചു. തുടർന്ന് പോ​ലീ​സ് പ​ല​ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കുകയുണ്ടായി. സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത് മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ മടങ്ങിയതിന് പിന്നാലെയാണ്. പ്രവർത്തകർ ആദ്യം കല്ലെറിഞ്ഞ് അക്രമം സൃഷ്‌ടിച്ചിരുന്നു. എന്നാൽ, പോലീസ് സംയമനം പാലിക്കുകയായിരുന്നു. പിന്നീട് ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ന്‍ ശ്ര​മി​ച്ച​തോ​ടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ് സ്ഥലത്ത്.

Related Topics

Share this story