Times Kerala

ഇന്ന് നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം

 
നി​യ​മ​സ​ഭാ സ​മ്മേ​ള​നം ജൂ​ൺ 10ന് ​ആ​രം​ഭി​ക്കും
തി​രു​വ​ന​ന്ത​പു​രം: നിയമസഭാ സമ്മേളനത്തിന് ഇന്ന് ആരംഭം. യു​ ഡി ​എ​ഫ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​തി​നെ​ട്ട് സീ​റ്റി​ലെ ഉ​ജ്ജ്വല വി​ജ​യ​വു​മാ​യി ഇ​ന്ന് നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​നെ​ത്തും. ഈ സാഹചര്യത്തിൽ സഭാതലം സാക്ഷ്യം വഹിക്കുക സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേയുള്ള ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തിനാ​കും. കൂടാതെ, ഒ​രു സീ​റ്റി​ലൊ​തു​ങ്ങി​യ ഭ​ര​ണ​മു​ന്ന​ണി പ്ര​തി​രോ​ധ​ത്തി​ലാ​കും. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ കയ്യിൽ സ​ഭ​യി​ൽ സ​ർ​ക്കാ​രി​നെ മു​ൾ​മു​ന​യി​ൽ നി​ർ​ത്താ​ൻ നി​ര​വ​ധി വി​ഷ​യ​ങ്ങ​ളുണ്ട്. ഇന്ന് ബാ​ർ​കോ​ഴ വി​വാ​ദ​ത്തി​ൽ യു ​ഡി​ എ​ഫി​ന്‍റെ നി​യ​മ​സ​ഭാ മാ​ർ​ച്ച് ന​ട​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​രി​നെ ആ​ദ്യ​ദി​നം ത​ന്നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെയാണിത്. 

Related Topics

Share this story