Times Kerala

തിരുവനന്തപുരത്ത് വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 
തിരുവനന്തപുരത്ത് വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വയോധികയെ തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ തട്ടത്തുമലയിലാണ് മരിച്ച നിലയിൽ വയോധികയുടെ ശരീരം കണ്ടെത്തുന്നത്. വീടിന് അടുത്തുള്ള തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. തട്ടത്തുമല സ്വദേശിനി ലീല (60) ആണ് മരണപ്പെട്ടത്.

നഗ്നയായ അവസ്ഥയിലായിരുന്നു മൃതദ്ദേഹം. തോടിന്റെ കരയിൽ തന്നെയാണ് ഇവരുടെ വീട്. വർഷങ്ങളായി ഇവർ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. കൂലിപ്പണിയാണ് ജോലി. ഒരാഴ്ചയായി ജോലിക്ക് പോയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കിളിമാനൂർ പൊലീസ് സ്ഥലത്ത് എത്തി പരിശോധനകൾ ആരംഭിച്ചു.

Related Topics

Share this story