ബൈക്കിൽനിന്ന് തലയിടിച്ചു വീണു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

death
 കണിയാപുരം: സുഹത്തുകളോടൊപ്പം ബൈക്കിൽ സംസാരിച്ചിരിക്കവെ വഴുതി വീണ് തലയുടെ പിൻഭാഗം റോഡിലിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിപ്പുറം പാച്ചിറ തളിയിൽ പുത്തൻ വീട്ടിൽ പരേതരായ മാധവൻ പിള്ളയുടെയും ശാന്തിനി അമ്മയുടെയും മകൻ സുരേഷ് കുമാർ (42) ആണ് മരിച്ചത്. പത്തുദിവസം മുമ്പ് തളിയൂർ ശിവ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലിരക്കേ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. 

Share this story