Times Kerala

തിരുവനന്തപുരത്ത് തൊഴിലുറപ്പ് ജോലിക്കിടെ 13 പേർക്ക് കടന്നല്‍ കുത്തേറ്റു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

 
 വിദ്യാർഥികൾക്കും അധ്യാപികക്കും നേരെ കടന്നൽ ആക്രമണം
ബാലരാമപുരം: തിരുവനന്തപുരം ബാലരാമപുരത്ത് തൊഴിലുറപ്പ് തൊഴിലിനിടെ കടന്നല്‍ കുത്തേറ്റു.13 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് പേർ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ച വൈകിട്ട് 4.30തോടെയാണ് സംഭവം.
ബാലരാമപുരം പഞ്ചായത്തിലെ മണലിയില്‍ വാര്‍ഡിലെ പുല്ലൈകോണം തോട് വൃത്തിയാക്കുന്നതിനിടെയാണ് കടന്നല്‍ ആക്രമിച്ചത്. തോട്ടിനുള്ളിലെ പാഴ്‌ചെടികള്‍ മാറ്റുന്നതിനിടെ തൊഴിലാളികൾ കടന്നല്‍കൂട് തകരുകയായിരുന്നു.

Related Topics

Share this story