Times Kerala

കേരളമാണ് വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടതെന്ന് പറഞ്ഞ് കെ സി വേണുഗോപാൽ

 
പി​ണ​റാ​യി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് രാ​ഹു​ലി​ന് വേ​ണ്ടെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ
തിരുവനന്തപുരം: മമ്മൂട്ടിയെ മതത്തിൻ്റെയും ജാതിയുടെയും കൂടിനുള്ളിൽ കെട്ടിയിടാൻ സാധിക്കില്ലായെന്ന് പറഞ്ഞ് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അദ്ദേഹത്തെ ചാപ്പകുത്താൻ എത്രകണ്ട് ശ്രമിച്ചാലും അതിന് മതേതരസമൂഹം കൂട്ടുനിൽക്കില്ലെന്നും കൃത്യമായ രാഷ്ട്രീയവീക്ഷണമുള്ളയാളാണ് മമ്മൂട്ടിയെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. കേരളമാണ് വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടതെന്നും അദ്ദേഹത്തിൻ്റെ ജാതിയും മതവും അടിമുടി സിനിമ തന്നെയാണെന്നും കെ സി വേണുഗാപാൽ സമൂഹമാധ്യമത്തിൽ കുറിച്ചു. 

Related Topics

Share this story