തെലുങ്കാനയിലെ രാമപ്പ ക്ഷേത്രത്തിന് യുനസ്കോയുടെ ലോക പൈതൃക പദവി
ഹൈദരാബാദ്: തെലങ്കാനയിലെ പാലംപേട്ടിൽ 13-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട രാമപ്പ ക്ഷേത്രത്തിന് യുനസ്കോയുടെ ലോക പൈതൃക പദവി. വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റി ഞായറാഴ്ച ചേര്‍ന്ന വെര്‍ച്വല്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. രാമപ്പ എന്ന ശിൽപ്പി 1213 എ.ഡിയിലാണ് ക്ഷേത്രം നിര്‍മിക്കപ്പെട്ടതെന്നാണ് തെലങ്കാന ടൂറിസം വകുപ്പ് വ്യക്തമാക്കുന്നത്. ലോകത്തെ തന്നെ അപൂര്‍വം ചില ക്ഷേത്രങ്ങള്‍ മാത്രമാണ് ശില്പികളുടെ പേരില്‍ അറിയപ്പെടുന്നത്. അക്കൂട്ടത്തിൽ ഒന്നാണ് രാമപ്പ ക്ഷേത്രം. കാകാത്തിയ രാജവംശത്തിന്റെ ശില്പകലാ വൈദഗ്ധ്യം വ്യക്തമാക്കുന്നതാണ് രാമപ്പ ക്ഷേത്രം. അതിന്റെ മഹത്വം നേരിട്ട് മനസിലാക്കുന്നതിനായി എല്ലാവരും ക്ഷേത്രം സന്ദര്‍ശിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.