Times Kerala

ഒന്നര ലക്ഷത്തിലേറെ തമ്പുകൾ ഹജ്ജ് തീർഥാടകർക്കായി ഒരുങ്ങിയതായി അറിയിച്ച് സിവിൽ ഡിഫൻസ് 

 
ആ​ദ്യ ഇ​ന്ത്യ​ന്‍ ഹ​ജ്ജ് സം​ഘം മ​ദീ​ന സ​ന്ദ​ര്‍ശ​നം പൂ​ര്‍ത്തി​യാ​ക്കി ഇന്ന് മ​ക്ക​യി​ലേ​ക്ക് നീ​ങ്ങും
റിയാദ്: മിനായിൽ 1,60,000 തമ്പുകൾ ഹജ്ജ് വേളയിൽ തീർഥാടകർക്കായി സജ്ജമായതായി അറിയിച്ച് സിവിൽ ഡിഫൻസ്. സുരക്ഷ തമ്പുകളിലെ ഫീൽഡ് സന്ദർശനം വഴി നിലനിർത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സുരക്ഷാ നിർദേശങ്ങൾ ഹജ്ജുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ പാലിക്കുന്നത് നിരീക്ഷിക്കുന്നതിനാവശ്യമായ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. മിനായിലെ തമ്പുകൾ മഴയും കാറ്റും പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ്. വേഗത്തിൽ അഴിക്കാനും പുനഃസ്ഥാപിക്കാനും വഴക്കമുള്ളതാണ് അതിന്‍റെ ഭാഗങ്ങൾ. ഫയർ ഹോസ് ഓരോ തമ്പിനുള്ളിലും ഘടിപ്പിക്കുകയും, മഴവെള്ളം കയറാത്ത വിധത്തിൽ തമ്പുകൾ രൂപകൽപ്പന ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ, വെള്ളം കെട്ടിനിൽക്കാതെ സമീപത്തെ റോഡുകളിലേക്ക് തള്ളാൻ ശേഷിയുള്ളവയാണ് തമ്പുകളുടെ ഇടയിലുള്ള പാതകൾ എന്നും സിവിൽ ഡിഫൻസ് അറിയിച്ചു. മിനായിലെ തീർഥാടക ക്യാമ്പുകൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം ഹജ്ജ് സീസൺ അവസാനിച്ചത് മുതൽ ആരംഭിച്ചിരുന്നു. 

Related Topics

Share this story