Times Kerala

ഹജ്ജ് ഒരുക്കങ്ങള്‍ പൂർത്തിയായി: ഇതുവരെ മക്കയിലെത്തിയത് 12 ലക്ഷം തീർഥാടകർ

 
ഹജ്ജ്
റിയാദ്: ഈ വർഷത്തെ ഹജ്ജിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി അറിയിച്ച് ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ. ഇതുവരെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 12 ലക്ഷം തീർഥാടകരെത്തിയതായും അദ്ദേഹം വ്യക്തമാക്കി. മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് ഹജ്ജ് ഒരുക്കത്തെക്കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ്. മികച്ച നിലയിലാണ് തീർഥാടകരുടെ ആരോഗ്യസ്ഥിതിയെന്ന് പറഞ്ഞ മന്ത്രി ഉയർന്ന സംതൃപ്തിയാണുള്ളതെന്നും കൂട്ടിച്ചേർത്തു.

Related Topics

Share this story