Times Kerala

യൂറോപ്യന്‍ യാത്രകള്‍ ചെലവേറും: ഷെങ്കന്‍ വിസ ഫീസ് വര്‍ധനവ് നിലവില്‍ വന്നു

 
ഷെങ്കൻ വിസ
ഇനിമുതല്‍ യൂറോപ്പിലേക്കുള്ള യാത്രകള്‍ക്ക് ചിലവേറും. ചൊവ്വാഴ്ച മുതല്‍ ഷെങ്കന്‍ വിസയുടെ ഫീസില്‍ യൂറോപ്യന്‍ യൂണിയന്‍ ഏപ്പെടുത്തിയ വര്‍ധനവ് നിലവില്‍ വന്നു. ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത് 12 ശതമാനമാണ്. ഷെങ്കന്‍ വിസയുടെ പുതിയ ഫീസ്  90 യൂറോ (8,141 രൂപ) ആണ്. മുൻപ് ഇത് 80 യൂറോ ആയിരുന്നു. 40 യൂറോയില്‍ നിന്ന് 45 യൂറോയിലേക്ക് ആറുവയസ് മുതല്‍ 12 വരെയുള്ള കുട്ടികളുടെ ഫീസ് വർധിപ്പിച്ചു. ഇതിന് മുന്‍പ് ഫീസ് വര്‍ധിപ്പിച്ചത് 2020 ഫെബ്രുവരിയിലാണ്. യൂറോപ്യന്‍ കമ്മിഷന്‍ ഷെങ്കന്‍ വിസയുടെ ഫീസ് വര്‍ധിപ്പിക്കുന്നത് സാധാരണഗതിയില്‍ മൂന്ന് വര്‍ഷം കൂടുമ്പോഴാണ്. ഫീസില്‍ മാറ്റം വരുത്താറുള്ളത് അംഗരാജ്യങ്ങളിലെ വിലക്കയറ്റം, ജീവിതച്ചെലവുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ്.

Related Topics

Share this story