Times Kerala

ഊട്ടിയിലും കൊടൈക്കനാലിലും ഇ-പാസ് തുടരും; സഞ്ചാരികള്‍ക്ക് നിയന്ത്രണമില്ല 

 
രണ്ട് മാസത്തേക്ക് ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി 

സ്വകാര്യവാഹനങ്ങളിലുള്‍പ്പെടെ നീലഗിരി സന്ദർശിക്കാൻ വരുന്ന വിനോദസഞ്ചാരികള്‍ക്ക് ഇ-പാസ് വേണമെന്ന നിബന്ധന ജൂണ്‍ 30 വരെ തുടരും. ഹില്‍സ്റ്റേഷനുകളിലേക്കുള്ള സന്ദര്‍ശകരുടെ വിവരങ്ങള്‍ ലഭ്യമാകുന്നതിനാണ് ഇ-പാസ് സംവിധാനം നിര്ബന്ധമാക്കിയതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി.

അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ഇ-പാസുകള്‍ നല്‍കുന്നുണ്ട്. കൊടൈക്കനാലിലും ഊട്ടിയിലും വിനോദസഞ്ചാരികള്‍ക്ക് ഒരു നിയന്ത്രണവുമില്ലെന്നും അതേസമയം, വാഹനങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാണെന്നും വ്യക്തമാക്കി. പ്രദേശവാസികള്‍ക്കും ബസ് യാത്രികര്‍ക്കും ഇ-പാസുകള്‍ വേണ്ട. ഇ-പാസ് ലഭ്യമാക്കുന്നതിന് ചെക്‌പോസ്റ്റുകളില്‍ത്തന്നെ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. രേഖകള്‍ സമര്‍പ്പിച്ചാല്‍ ഇ-പാസ് നൽകുന്നതാണ്.

വേനലവധിക്ക് ഊട്ടിയിലും കൊടൈക്കനാലിലും വാഹനഗതാഗതം നിയന്ത്രിക്കുന്നതിന്, പ്രവേശിക്കുന്ന സ്വകാര്യവാഹനയാത്രികര്‍ക്ക് ഇ-പാസ് ഉണ്ടായിരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി അറിയിച്ചിരുന്നു. സന്ദര്‍ശകര്‍ക്കായി സര്‍ക്കാര്‍ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ടി.എന്‍. ഇ-പാസ് ഓണ്‍ലൈന്‍ അപേക്ഷാപ്രക്രിയ തുടങ്ങിയിരുന്നു.

Related Topics

Share this story