Times Kerala

ഹജ്ജ് തീർത്ഥാടനത്തിൽ പുണ്യസ്ഥലങ്ങളിൽ ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നതിന് വിലക്ക് 

 
ഹജ്ജ് യാത്രക്ക് വ്യാഴാഴ്ച സമാപനമാകും
റിയാദ്: ഗ്യാസ് സിലിണ്ടർ പുണ്യസ്ഥലങ്ങളിലെ തീർഥാടകരുടെ തമ്പുകളിലും സർക്കാർ, സ്വാകാര്യ ഏജൻസി സ്ഥാപനങ്ങളിലും ഉപയോഗിക്കുന്നതിന് വിലക്ക്. സിവിൽ ഡിഫൻസ് ഡയറക്ട്രേറ്റ് വ്യക്തമാക്കിയത് വെള്ളിയാഴ്ച മുതൽ പുണ്യസ്ഥലങ്ങളിലേക്ക് വിവിധ തരത്തിലും വലുപ്പത്തിലുമുള്ള ഗ്യാസ് സിലിണ്ടറുകൾ പ്രവേശിപ്പിക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചതായാണ്. ഇത് തീപിടിത്തത്തിന്‍റെ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ്. പുണ്യസ്ഥലങ്ങൾക്കുള്ളിൽ ഗ്യാസ് ഉപയോഗിക്കുന്നുണ്ടോയെന്ന് സിവിൽ ഡിഫൻസ് പ്രിവൻറീവ് സൂപ്പർവിഷൻ ആൻഡ് സേഫ്റ്റി ടീമുകൾ ഫീൽഡ് പരിശോധന സന്ദർശനത്തിലൂടെ നിരീക്ഷിക്കുന്നതായിരിക്കും. നിയമലംഘകർക്കെതിരെ സുരക്ഷ അധികാരികളുമായി ഏകോപിപ്പിച്ച് നിർദ്ദിഷ്‌ട നടപടിക്രമങ്ങൾ കൈക്കൊള്ളുന്നതായിരിക്കും. 

Related Topics

Share this story