ഇടുക്കി - ചെറുതോണി ഡാമുകളിൽ പൊതുജനങ്ങൾക്ക് സന്ദർശനാനുമതി
Sun, 8 May 2022

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇന്നു മുതൽ മെയ് 31 വരെ എല്ലാ ദിവസവും ഇടുക്കി - ചെറുതോണി ഡാമുകളിൽ പൊതുജനങ്ങൾക്ക് സന്ദർശനാനുമതി നൽകി. മന്ത്രി റോഷി അഗസ്റ്റിൻ ആണ് ഇക്കാര്യം അറിയിച്ചത്. കാൽവരി മലനിരകളും ഹിൽവ്യൂ പാർക്കും അഞ്ചുരുളി, പാൽക്കുളംമേട്, മൈക്രോവേവ് വ്യൂ പോയിന്‍റ് എന്നിവിടങ്ങളും മേളയോടനുബന്ധിച്ച് സന്ദർശിക്കാൻ അവസരം ഒരുക്കിയിട്ടുള്ളതായി മന്ത്രി അറിയിച്ചു. രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് ഡാമുകളിൽ സന്ദർശനം അനുവദിച്ചിട്ടുള്ളത്.മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിന് മുകളിലൂടെ ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് 8 പേർക്ക് 600 രൂപയാണ് നിരക്ക്.