തമിഴ്നാട്ടിൽ പോളിംഗ് തുടരുന്നു; 13.8 ശതമാനം പോളിങ് രേഖപ്പെടുത്തി
Apr 6, 2021, 12:04 IST
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമണിക്കൂറുകളിൽ 13.8 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. രാവിലെ ഏഴു മണിക്കാണ് സംസ്ഥാനത്ത് വോട്ടിങ് ആരംഭിച്ചത്.ഒറ്റ ഘട്ടത്തിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 3,998 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.