Description
Digital Voice of Kerala
Tuesday, May 12, 2026

Digital Voice of Kerala
HomeEntertainment'അല്ലു അർജുന്റെ സ്വത്തോ?'; പരിഹസിച്ച ട്രോളിന് മറുപടിയുമായി നടി സീരത് കപൂർ...

‘അല്ലു അർജുന്റെ സ്വത്തോ?’; പരിഹസിച്ച ട്രോളിന് മറുപടിയുമായി നടി സീരത് കപൂർ | Seerat Kapoor Allu Arjun Troll

🎙️ Latest Podcast

മുംബൈ: സോഷ്യൽ മീഡിയയിലെ അപകീർത്തികരമായ കമന്റിന് ശക്തമായ മറുപടിയുമായി നടി സീരത് കപൂർ. നടൻ അല്ലു അർജുന്റെ 44-ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ പ്രൈവറ്റ് ജെറ്റിൽ നിന്നുള്ള ചിത്രങ്ങൾ സീരത് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരു താരം നടിയെ ‘അല്ലു അർജുന്റെ സ്വത്ത്’ എന്ന് വിളിച്ച് പരിഹസിച്ചത്. ( Seerat Kapoor Allu Arjun Troll)

“ഒരു ഹൃദയ ചിഹ്നം ചേർത്തതുകൊണ്ട് ആ വാക്കുകൾ മാന്യമാകില്ല. ഒരു സ്ത്രീയും ആരുടെയും സ്വത്തല്ല. അവൾക്ക് സ്വന്തമായ വ്യക്തിത്വവും സ്വപ്നങ്ങളും ശബ്ദവുമുണ്ട്. ഉടമസ്ഥാവകാശത്തോടെയല്ല, അന്തസ്സോടെ ബഹുമാനിക്കാൻ പഠിക്കൂ” എന്ന് സീരത് മറുപടി നൽകി. “ഹാപ്പി ബർത്ത് ഡേ ബണ്ണി… കലയെയും ബന്ധങ്ങളെയും ഒരുപോലെ ലാഘവത്തോടെയും അന്തസ്സോടെയും കൊണ്ടുപോകുന്ന വ്യക്തിയാണ് നിങ്ങൾ” എന്നാണ് സീരത് അല്ലു അർജുനെക്കുറിച്ച് കുറിച്ചത്. ‘സേവ് ദി ടൈഗേഴ്‌സ്’, ‘ഭാമകലാപം 2’, ‘മനമേ’ എന്നിവയാണ് സീരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ.

 

View this post on Instagram

 

A post shared by Seerat Kapoor (@iamseeratkapoor)

അറ്റ്‌ലി സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ആക്ഷൻ ഡ്രാമയായ ‘രാക’എന്ന ചിത്രത്തിലാണ് അല്ലു അർജുൻ ഇപ്പോൾ അഭിനയിക്കുന്നത്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് 800 കോടി രൂപയാണ് ബജറ്റ് എന്ന് പറയപ്പെടുന്നു. ഇതിൽ 175 കോടി രൂപയോളമാണ് അല്ലു അർജുന്റെ പ്രതിഫലം. അറ്റ്‌ലിക്ക് 100 കോടി രൂപയും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Summary: Actor Seerat Kapoor gave a fitting reply to a troll who called her “Allu Arjun’s property” after she shared photos from the actor’s private jet. Seerat emphasized that a woman is her own person with her own identity and dreams. Meanwhile, Allu Arjun is busy with his next big-budget film ‘Raaka,’ directed by Atlee, with a reported budget of ₹800 crore.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.