HomeWorldപൂച്ച ചാരനോ? ലോകത്തിലെ ഏറ്റവും വിചിത്രമായ ചാരദൗത്യം; സോവിയറ്റ് യൂണിയന്റെ രഹസ്യങ്ങൾ...

പൂച്ച ചാരനോ? ലോകത്തിലെ ഏറ്റവും വിചിത്രമായ ചാരദൗത്യം; സോവിയറ്റ് യൂണിയന്റെ രഹസ്യങ്ങൾ ചോർത്താനായി പൂച്ചയെ നിയോഗിച്ച കഥ | Acoustic Kitty

ചാരപ്രവർത്തനം എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ആദ്യം എത്തുന്ന ചിത്രം ‘007’ എന്ന കോഡ് നാമമുള്ള ജെയിംസ് ബോണ്ടിനെയാകും. പുത്തൻ കാറുകൾ, അത്യാധുനിക സംവിധാനങ്ങൾ, അതീവരഹസ്യ സ്വഭാവമുള്ള ഏജന്റുമാർ, ഇതൊക്കെയാണ് ചാരലോകം. എന്നാൽ, ജെയിംസ് ബോണ്ടിന്റെ കഥകളേക്കാൾ ത്രസിപ്പിക്കുന്ന ചാരന്മാർ ഉണ്ടായിരുന്നു. ഈ ചാരന്മാർ മനുഷ്യരായിരുന്നില്ല, മറിച്ച് പൂച്ചകളായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതെ, പൂച്ചകളായിരുന്നു ആ ചാരന്മാർ. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ ആയിരുന്നു പൂച്ചകളെ ചരന്മാരാക്കി മാറ്റിയത്. ശീതയുദ്ധകാലത്ത്, സോവിയറ്റ് യൂണിയന്റെ രഹസ്യങ്ങൾ ചോർത്താനായിരുന്നു “അക്കൗസ്റ്റിക് കിറ്റി” (Acoustic Kitty) എന്ന ദൗത്യത്തിന് രൂപം നൽകിയത്.

പൂച്ചയെ ‘ചാരൻ’ ആക്കിയ കഥ

ശീതയുദ്ധം കൊടുമ്പിരി കൊണ്ട കാലം. എതിർചേരിക്കാരായ സോവിയറ്റ് യൂണിയന്റെ രഹസ്യങ്ങൾ ചോർത്തുവാൻ വേണ്ടിയുള്ള കഠിനപ്രയത്നത്തിലായിരുന്നു അമേരിക്ക. ഇതിനായി പലതരം വഴികൾ തേടിക്കൊണ്ടിരുന്നു സിഐഎ. എങ്ങനെ എളുപ്പത്തിൽ രഹസ്യങ്ങൾ ചോർത്തുവാൻ സാധിക്കും? മനുഷ്യരെ ദൗത്യം ഏൽപ്പിച്ചാൽ പിടിക്കപ്പെടാനുള്ള സാധ്യത ഏറെയായിരുന്നു. അതോടെആർക്കും സംശയം തോന്നാത്ത രീതിയിൽ ദൗത്യം പോർത്തിയാക്കാൻ കഴിയുന്ന ജീവിയെ തേടിയിറങ്ങി. നാളുകൾ നീണ്ട ചർച്ചകൾക്ക് ഒടുവിൽ ദൗത്യത്തിന് ചേർന്നൊരു ചാരനെ തന്നെ കണ്ടെത്തി, അതായിരുന്നു പൂച്ചകൾ. പൂച്ചയുടെ ശരീരത്തിൽ മൈക്കും ട്രാൻസ്മിറ്ററും ഘടിപ്പിച്ച ശേഷം ചാരനാക്കിമാറ്റാനായിരുന്നു പദ്ധതി. കേൾക്കുമ്പോൾ ഈ പദ്ധതി ലളിതമെന്ന് തോന്നാമെങ്കിലും, അതിന്റെ നിർവ്വഹണം അതിസങ്കീർണ്ണമായിരുന്നു.

പൂച്ചകളെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ച ശേഷം, സോവിയറ്റ് യൂണിയനിലെ ഉദ്യോഗസ്ഥർ പറയുന്നത് എന്താണ് എന്ന് കേൾക്കുക. ഇതിനായി പൂച്ചയുടെ ദേഹത്ത് മറ്റാരും കാണാത്ത രീതിയിൽ മൈക്കും ട്രാൻസ്മിറ്ററും ഘടിപ്പിക്കണം. ഇതിനായി ഒരു ശസ്ത്രക്രിയ തന്നെ വേണ്ടി വന്നു. പൂച്ചയുടെ ശരീരത്തിനുള്ളിൽ മൈക്രോഫോൺ, ട്രാൻസ്മിറ്റർ, ബാറ്ററി എന്നിവ സ്ഥാപിക്കുന്ന ശസ്ത്രക്രിയയാണ് ആദ്യം നടത്തിയത്. ആദ്യം പൂച്ചയുടെ ചെവിക്കുള്ളിൽ രഹസ്യമായി മൈക്രോഫോൺ ഘടിപ്പിക്കുന്നു. തുടർന്ന് പൂച്ചയുടെ തലയോട്ടിയുടെ അടിഭാഗത്തായി ഒരു റേഡിയോ ട്രാൻസ്മിറ്റർ സ്ഥാപിച്ചു. പൂച്ചയുടെ വാലിലൂടെ ഒരു ആന്റിനയായി പ്രവർത്തിക്കാൻ ഒരു നേർത്ത വയറും ഘടിപ്പിക്കുന്നു. ഇങ്ങനെ ഒരുക്കിയ ചാര മാർജാരന്മാരെ പുറമേ നിന്ന് നോക്കുമ്പോൾ ഒരു സാധാരണ പൂച്ചയെപ്പോലെയെ തോന്നിപ്പിക്കു. ഈ പൂച്ചകളെ കണ്ടാൽ ആർക്കും ഒരു തരത്തിലുള്ള സംശയവും തോന്നുകയില്ല. പൂച്ചയ്ക്കും പരിശീലനം നൽകി. ഒരു പ്രത്യേക സ്ഥലത്ത് ഇരിക്കാനും ശബ്ദങ്ങൾ കേൾക്കാനും പൂച്ചയെ പഠിപ്പിച്ചു. ഏകദേശം അഞ്ച് വർഷത്തോളം സമയവും, 20 മില്യൺ ഡോറുമാണ് പ്രോജക്റ്റ് അക്കോസ്റ്റിക് കിറ്റിക്കായി ചിലവഴിച്ചത്.

ആദ്യ മാർ ‘ചാരന്റെ’ മരണം

വർഷങ്ങളുടെ പരിശ്രമത്തിന് ഒടുവിൽ ചാരന്മാരെ കളത്തിലിറക്കി. വാഷിംഗ്ടൺ ഡി.സി-യിലെ സോവിയറ്റ് എംബസിക്ക് അടുത്തുള്ള ഒരു പാർക്കിൽ വെച്ച് ആദ്യത്തെ രഹസ്യ ഓപ്പറേഷനായി ആ പൂച്ചയെ പുറത്തുവിടുന്നു. തന്റെ യജമാനന്റെ ഉദ്ദേശ്യത്തെക്കുറിച്ചോ ദൗത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചോ അറിയാത്ത ആ പൂച്ച രഹസ്യമായി വിവരങ്ങൾ ചോർത്തേണ്ട സോവിയറ്റ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് പോകുന്നതിനുപകരം, റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നു. ദുരന്തം അവിടെ അവസാനിച്ചില്ല. റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ, ചാരനെ ഒരു ടാക്സി ഇടിച്ചു തെറിപ്പിക്കുന്നു. വാഹനാപകടത്തിൽപ്പെട്ട പൂച്ച തൽക്ഷണം മരണപ്പെടുന്നു. അങ്ങനെ ആദ്യ ദൗത്യത്തിൽ തന്നെ ആ ചാരന് സ്വന്തം ജീവൻ തന്നെ നഷ്ടമായി.

സി.ഐ.എയുടെ ‘പരാജയ റിപ്പോർട്ട്’

ആദ്യ ദൗത്യം തന്നെ സമ്പുർന്ന പരാജയമായത് കൊണ്ട് തന്നേ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കുന്നു. പൂച്ചകളെ പരിശീലിപ്പിക്കുന്നത് അസാധ്യമാണെന്നും അവയെ എളുപ്പത്തിൽ ശ്രദ്ധ തിരിക്കാൻ കഴിയുമെന്നും സി.ഐ.എ റിപ്പോർട്ട് നൽകി. അതോടെ, കോടിക്കണക്കിന് ഡോളർ ചെലവഴിച്ച അക്കൗസ്റ്റിക് കിറ്റി പദ്ധതി ദുരന്തത്തിൽ അവസാനിച്ചു. ചാരവൃത്തിക്കായി പൂച്ചയെ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന പാരിസ്ഥിതികവും സുരക്ഷാപരവുമായ ഘടകങ്ങൾ മറികടക്കാൻ കഴിയില്ലെന്ന് ഞങ്ങളുടെ അന്തിമ പരിശോധനകൾ കണ്ടെത്തി
അങ്ങനെ, ‘ഓപ്പറേഷൻ അക്കോസ്റ്റിക് കിറ്റി’ എന്ന പൂച്ചയുടെ കഥ മനുഷ്യ ചരിത്രത്തിലെ ഏറ്റവും വിലപ്പെട്ടതും എന്നാൽ വിചിത്രമായ ഒരു അദ്ധ്യായമായി മാറി.

Summary: During the Cold War, the CIA launched a bizarre espionage project called Acoustic Kitty, attempting to turn cats into live spies by implanting microphones and transmitters in their bodies. The goal was to eavesdrop on Soviet officials without arousing suspicion. However, the project ended in tragedy and failure when the first spy cat was killed by a taxi during its very first mission.

WhatsApp Channel Banner

Latest updates

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. റാമിന്റെ...

കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം. കെ. റാമിന്റെ അറസ്റ്റിനെ (DR MK Ram arrest) തുടർന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

പന്തളത്ത് കോടികൾ വിലമതിക്കുന്ന 6 കിലോ ആംബർ ഗ്രീസുമായി...

പന്തളം: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ആറ് കിലോ ആംബർ ഗ്രീസുമായി (തിമിംഗല ഛർദ്ദി) രണ്ടുപേരെ പന്തളം പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് കസ്റ്റഡിയിലെടുത്തു (pandalam ambergris seizure). മുട്ടറ ഓടനാവട്ടം...

പാലോട് മൊബൈൽ വെളിച്ചത്തിൽ ചികിത്സ നൽകിയ സംഭവം: ഡിഎച്ച്എസിനോട്...

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ രോഗിക്ക് ചികിത്സ നൽകിയെന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ (Palode phc mobile...

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം; മുഴക്കവും പ്രകമ്പനവും കേട്ട്...

തൃശൂർ: തൃശൂർ പീച്ചി ഡാമിന് സമീപം നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് (Thrissur peechi earthquake). പീച്ചി ഡാമിന് സമീപമുള്ള തെക്കേകുളം, ജണ്ടമുക്ക് എന്നീ ഭാഗങ്ങളിലാണ് ഭൂമിക്കടിയിൽ നിന്നുള്ള പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടത്....

ബംഗളൂരുവിൽ അച്ഛനും മകനും തമ്മിൽ തർക്കം; മകന്റെ ഇരുമ്പ്...

ബംഗളൂരു: ബംഗളൂരുവിൽ കുടുംബവഴക്കിനെ തുടർന്ന് മകന്റെ ക്രൂരമായ മർദ്ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു (Bengaluru murder news). സംഭവത്തിൽ നേപ്പാൾ കാളികോട്ട് സ്വദേശിയായ ദ്രോണ ബഹാദൂർ ഷാഹിയെ (38) വാർത്തൂർ പോലീസ് അറസ്റ്റ് ചെയ്തു....

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...