HomeNationalപിന്തുണ വിജയ്ക്ക്; മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ എഎംഎംകെ പുറത്താക്കി |...

പിന്തുണ വിജയ്ക്ക്; മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ എഎംഎംകെ പുറത്താക്കി | S Kamaraj Mannargudi MLA Expelled

ചെന്നൈ: മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിന് നിയമസഭയിൽ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ മന്നാർഗുഡി എംഎൽഎ എസ് (S Kamaraj Mannargudi MLA Expelled). കാമരാജിനെ അമ്മ മക്കൾ മുന്നേറ്റ കഴകത്തിൽ (AMMK) നിന്ന് പുറത്താക്കി. പാർട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനാണ് പുറത്താക്കൽ നടപടി പ്രഖ്യാപിച്ചത്. പാർട്ടിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ചതിനും ഏകപക്ഷീയമായ തീരുമാനങ്ങൾ എടുത്തതിനുമാണ് കാമരാജിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും എല്ലാ ചുമതലകളിൽ നിന്നും നീക്കം ചെയ്തത്.

കാമരാജ് ടിവികെയ്ക്ക് നൽകിയ പിന്തുണക്കത്ത് വ്യാജമാണെന്ന് ദിനകരൻ നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ പിന്തുണ അറിയിച്ചുകൊണ്ടുള്ള കാമരാജിന്റെ വീഡിയോ ടിവികെ പുറത്തുവിട്ടതോടെ ദിനകരൻ പ്രതിരോധത്തിലായി.

ചൊവ്വാഴ്ച നിയമസഭയിൽ വിജയ് സർക്കാരിന് കാമരാജ് നേരിട്ട് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഉടൻ തന്നെ പുറത്താക്കൽ നടപടിയുണ്ടായത്. ഡിഎംകെയിലെ കരുത്തനായ ടി.ആർ.ബി രാജയെ പരാജയപ്പെടുത്തിയാണ് കാമരാജ് മന്നാർഗുഡിയിൽ നിന്ന് സഭയിലെത്തിയത്. എൻഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്ന എഎംഎംകെയുടെ സഭയിലെ ഏക പ്രതിനിധിയായിരുന്നു അദ്ദേഹം.

വിശ്വസ്തരായ എംഎൽഎമാർ പാർട്ടി വിടുന്നത് എടപ്പാടി പളനിസ്വാമിക്ക് മാത്രമല്ല, ടി.ടി.വി. ദിനകരനും വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതോടെ സഭയിൽ വിജയ് സർക്കാരിന്റെ അംഗബലം കൂടുതൽ ശക്തമായി.

News Summary: AMMK General Secretary T.T.V. Dhinakaran has expelled Mannargudi MLA S. Kamaraj from the party’s primary membership after he officially declared support for CM Vijay’s TVK government in the assembly. The move followed a period of intense friction where Dhinakaran had accused TVK of submitting a forged support letter from Kamaraj to the Governor. However, Kamaraj’s direct support in the house on Tuesday ended the speculation. Kamaraj, who was the sole representative of AMMK in the assembly, had previously defeated DMK’s T.R.B. Rajaa in the elections.

WhatsApp Channel Banner

Latest updates

‘ഒരു സംഘം അരശദ് നദീമിനെ കൈയടക്കി’; കോമൺവെൽത്ത് ഗെയിംസ്...

ലാഹോർ: കോമൺവെൽത്ത് ഗെയിംസിലെ നിരാശാജനക പ്രകടനത്തിന് പിന്നാലെ പാകിസ്താൻ ജാവലിൻ താരം അരശദ് നദീമിന്റെ തയ്യാറെടുപ്പുകളെ ചൊല്ലി വിവാദം ശക്തമാകുന്നു (Arshad Nadeem Commonwealth Games). ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ നദീമിന്...

KM ബഷീർ വധക്കേസ്: ഭാര്യ നൽകിയ ഹർജിയിൽ നോട്ടീസയച്ച്...

കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണക്കോടതി മാറ്റിയ നടപടിക്കെതിരെ ഹൈക്കോടതി. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയച്ചു.(KM Basheer Case High Court Issues...

ജോലി നഷ്ടമാകുമോയെന്ന ഭയം: KSRTC താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കിയ...

കാസർഗോഡ്: കെ.എസ്.ആർ.ടി.സി താൽക്കാലിക കണ്ടക്ടറെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യോഗീഷ് എം. (41) ആണ് മരണപ്പെട്ടത്. ജോലി നഷ്ടപ്പെടുമെന്ന കടുത്ത ആശങ്കയും ഭയവുമാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.(KSRTC Temporary Conductor...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

‘ഈ അറസ്റ്റ് വെറും തമാശ, നിയമപരമായി നേരിടും’: സിനിമാറ്റിക്...

ചെന്നൈ: നടി തൃഷയ്‌ക്കെതിരെ അധിക്ഷേപകരമായ 'ദ്വയാർത്ഥ' പരാമർശം നടത്തിയെന്ന കേസിൽ തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെ ചെന്നൈയിലെ വീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ അതിനാടകീയ...

DON'T MISS

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...