കണ്ണൂർ: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി. പരാജയത്തിന് ഉത്തരവാദികളായ നേതാക്കളെ മാറ്റണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ വ്യാജ ഐഡികളിൽ നിന്നാണെന്ന ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ പ്രസ്താവനയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.(CPM Workers Protest Against KK Ragesh FB Post Kannur Election Loss)
രാഗേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ തങ്ങളുടേത് വ്യാജ ഐഡികളല്ലെന്നും പാർട്ടിയെ സ്നേഹിക്കുന്നവരുടെ യഥാർത്ഥ പ്രതികരണമാണെന്നും വ്യക്തമാക്കി നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോൽവിക്ക് പിന്നാലെ നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നത് വ്യാജ ഫോൺ നമ്പറുകൾ ഉപയോഗിച്ചാണെന്നായിരുന്നു പ്രസ്താവന.
രാഗേഷിന്റെ പോസ്റ്റ് വന്നതിന് പിന്നാലെ രൂക്ഷമായ ഭാഷയിലുള്ള മറുപടികളാണ് അണികൾ നൽകിയത്. വ്യാജ ഐഡിയല്ല. സിപിഎം അനുഭാവിയാണ്. പറ്റിയ തെറ്റ് തിരുത്താൻ ശ്രമിക്കാണമെന്നും ഇവർ പറയുന്നു. പ്രതിഷേധങ്ങളെ ‘വ്യാജം’ എന്ന് മുദ്രകുത്താനുള്ള നീക്കമാണ് ഇപ്പോൾ തിരിച്ചടിച്ചിരിക്കുന്നത്.
Story Summary
CPM workers protested against District Secretary KK Ragesh’s FB post, where he claimed fake IDs were attacking party leaders after the election loss in Kannur. Real users and party sympathizers commented, stating their identities are genuine and demanding a leadership change.

