Times Kerala

വണ്ടൂരിൽ ഭാര്യമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തിയത് കോഴിയിറച്ചി വാങ്ങി നൽകാത്തതിനെന്ന് പോലീസ്

 
POLICE
വണ്ടൂരിൽ ഭാര്യമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തിയത് കോഴിയിറച്ചി വാങ്ങി നൽകാത്തതിനെന്ന് പോലീസ്. സൽമത്ത് (52) ആണ് മരണപ്പെട്ടത്. ഇന്നലെ സംഭവത്തിൽ മരുമകൻ സമീറിനെ, പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഇന്നലെ വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ സജ്‌നയോട് ജോലി കഴിഞ്ഞെത്തുമ്പോൾ കോഴിക്കറിയുണ്ടാക്കി വയ്‌ക്കണമെന്ന് നിർദേശം നൽകിയാണ് സമീർ വീട്ടിൽ നിന്ന് പോയത്. എന്നാൽ ഇയാൾ തിരിച്ചെത്തിയപ്പോൾ കോഴിയിറച്ചി വാങ്ങി വയ്‌ക്കാത്തതിന് ഭാര്യയെ ഉപദ്രവിക്കുകയായിരുന്നു. പ്രകോപിതനായ സമീർ ഭാര്യയെ തല്ലുകയും തേങ്ങവെട്ടുന്ന കത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയും ചെയ്തു.

Related Topics

Share this story