ലാബിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു
Thu, 26 Jan 2023

കോഴിക്കോട് ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി സുവോളജി ലാബിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. ദർഘാസ് ഫോറം ജനുവരി 30ന് രാവിലെ 10 മുതൽ ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് രണ്ടുമണിവരെ ഓഫീസിൽ നിന്ന് ലഭിക്കും. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 8. കൂടുതൽ വിവരങ്ങൾക്ക് 8547309706, 8281455750.