ശരണ്യ സ്വയംതൊഴില്‍ പദ്ധതി യോഗം 27ന്
Thu, 23 Jun 2022

പത്തനംതിട്ട: കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍ രഹിതരായ വിധവകള്‍/നിയമാനുസൃതം വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍, 30 വയസ് പൂര്‍ത്തിയായ അവിവാഹിതകള്‍, അംഗപരിമിതരായ വനിതകള്‍, പട്ടിക വര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ എന്നീ വിഭാഗങ്ങളിലെ വനിതകള്‍ക്കുളള സ്വയം തൊഴില്‍ പദ്ധതിയായ ശരണ്യ സ്വയം തൊഴില്‍ പദ്ധതിയുടെ ജില്ലാ കമ്മിറ്റി ജൂണ്‍ 27ന് രാവിലെ 11ന് എഡിഎമ്മിന്റെ അധ്യക്ഷതയില്‍ ചേരുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.