“ലീഗിനും ബിജെപിക്കും ഒരുമിച്ച് നീങ്ങി സിപിഐഎമ്മിനോട് പകപോക്കാന്‍ ജലീല്‍ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുകയല്ലേ” മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: മന്ത്രി കെടി ജലീലിനോട് നേരത്തെ തന്നെ പകയുള്ള ചിലരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊറോണ അവലോകനയുഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് വലിയ സംഭവമല്ലെന്നും അന്വേഷണം നടത്തുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
“ജലീല്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ല, ഖുറാന് നല്‍കുന്നത് തെറ്റാണെന്ന് ബിജെപിക്ക് തോന്നാം, പക്ഷെ ജലീല്‍ ആയത് കൊണ്ട് ലീഗിനത് തോന്നിയാലോ? ലീഗിനും ബിജെപിക്കും ഒരുമിച്ച് നീങ്ങി സിപിഐഎമ്മിനോട് പകപോക്കാന്‍ ജലീല്‍ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുകയല്ലേ, നാടിനാകെ ബോധ്യമായ കാര്യമല്ലേ അത്. ഇത് ഇല്ലാക്കഥ കെട്ടിച്ചമച്ച് അപവാദം പ്രചരിപ്പിച്ച് നാട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാകന്‍ നോക്കുകയല്ലേ” എന്നും മുഖ്യമന്ത്രി ചോദിച്ചു.