സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കും; കേന്ദ്രസർക്കാർ ഉത്തരവിറക്കി
Jul 9, 2020, 20:01 IST
ന്യൂഡല്‍ഹി: സംസ്ഥാന സർക്കാരിനെ പോലും പ്രതിക്കൂട്ടിലാക്കിയ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കും. അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്കി. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് വിലയിരുത്തിയാണ് എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രം അനുമതി നല്‍കിയത്.