സോളാര്‍ പീഡന കേസുകള്‍ സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍; അന്വേഷണം ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ
Jan 24, 2021, 18:41 IST
ന്യൂഡൽഹി: സോളാര്‍ കേസ് സിബിഐക്ക് വിടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍ . പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് കേസ് സിബിഐ നല്കാൻ തിരുമാനിച്ചിരിക്കുന്നത് .ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി. അനിൽകുമാർ. എ.പി. അബ്ദുള്ളക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾക്കെതിരെയുള്ള പീഡന പരാതികളാണ് സിബിഐ അന്വേഷിക്കേണ്ടത്. അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് അയയ്ക്കും.