സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യം; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ
Sep 29, 2020, 11:11 IST
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷം. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ അറിയിച്ചു . ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകുമെന്നും ഐഎംഎ വ്യക്തമാക്കി . രോഗവ്യാപനം കുറയ്ക്കാൻ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും ഐഎംഎ അറിയിച്ചു.പ്രതിദിന കോവിഡ് ഏഴായിരത്തിനുമപ്പുറം കടന്ന ഗുരുതര സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. സമ്പര്‍ക്ക രോഗബാധയിലും വലിയ തോതില്‍ വര്‍ധനയുണ്ടാകുന്നു. ഉറവിടമറിയാത്ത രോഗങ്ങളും പെരുകുന്നതോടെ വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്.