പാക് പ്രധാനമന്ത്രിയുടേതടക്കം 14 ലോകനേതാക്കളുടെ ഫോണുകളും പെഗാസസ് ചോര്‍ത്തി
ലണ്ടൻ: പെഗാസസ് ലോക നേതാക്കളുടെ ഫോൺ വിവരങ്ങളും ചോർത്തിയതായി റിപ്പോർട്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ആഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ എന്നിവരടക്കം 14 ലോക നേതാക്കളുടെ ഫോൺ വിവരങ്ങൾ പെഗാസസ് ചോർത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, സൈനിക മേധാവികൾ, മുതിർന്ന രാഷ്ട്രീയക്കാർ എന്നിവര്‍ പെഗാസസ് നിരീക്ഷണ പട്ടികയില്‍ ഉള്ളതായാണ് വെളിപ്പെടുത്തല്‍. പെഗാസസ് പട്ടികയിലെ ലോക നേതാക്കളില്‍ 10 പ്രധാനമന്ത്രിമാരുടെയും മൂന്ന് പ്രസിഡണ്ടുമാരുടെയും പേരുകൾ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ്വെയര് പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. പിന്നാലെ സംഭവം വൻ വിവാദമാകുകയും ചെയ്തിരുന്നു.