ജൂണിൽ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷൻ
Jan 22, 2021, 15:49 IST
ന്യൂഡൽഹി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ജൂണിൽ പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. തെരഞ്ഞെടുപ്പിലൂടെയായിരിക്കും അധ്യക്ഷനെ കണ്ടെത്തുകയെന്നും, സംഘടനാ തെരഞ്ഞെടുപ്പ് മേയിൽ നടത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കണമെന്നാണ് വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്ലീനറി സമ്മേളനത്തിനുശേഷം അധ്യക്ഷനെ തീരുമാനിച്ചാൽ മതിയെന്ന് ഇന്ന് ചേർന്ന് പ്രവർത്തകസമിതി യോഗം തീരൂമാനിക്കുകയായിരുന്നു.