Times Kerala

ചൈനീസ് ബഹിരാകാശനിലയം ടി​​​​യാ​​​​ൻ​​​​ഗോം​​​​ഗ്-1 ദക്ഷിണ പസഫിക്കിൽ പതിച്ചു

 

ബെ​​​യ്ജിം​​​ഗ്: നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​മാ​​​​യ ചൈ​​​​നീ​​​​സ് ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യം ടി​​​​യാ​​​​ൻ​​​​ഗോം​​​​ഗ്-1 ദക്ഷിണ പസഫിക്കിൽ പതിച്ചു. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് പേടകം സമുദ്രത്തിൽ വീണത്. ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യം ഭൗ​​മാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ച്ചതോടെ ഭൂരിഭാഗവും കത്തിപ്പോയതായി ശാസ്ത്രജ്ഞർ അറിയിച്ചു.

ഏ​​​ഴു ട​​​ൺ ഭാ​​​ര​​​മു​​​ള്ള നി​​​ല​​​യ​​​ത്തി​​​ന്‍റെ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഭൗ​​​മാ​​​ന്ത​​​രീ​​​ക്ഷ​​​വു​​​മാ​​​യു​​​ള്ള ഘ​​​ർ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ത്തി​​​ത്തീ​​​രാ​​​നാ​​​ണു സാ​​​ധ്യ​​​തയെന്ന് നേരത്തേ സൂചന ലഭിച്ചിരുന്നു. എ​​​ന്നാ​​​ലും ഇ​​​ന്ധ​​​ന​​​ടാ​​​ങ്ക്, റോ​​​ക്ക​​​റ്റ് എ​​​ൻ​​​ജി​​​ൻ തു​​​ട​​​ങ്ങി​​​യ ക​​​ട്ടി​​​കൂ​​​ടി​​​യ ഭാ​​​ഗ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ക​​​ത്തി​​​ത്തീ​​​രി​​​ല്ല. ഇ​​​വയാണ് സമുദ്രത്തിൽ പ​​​തി​ച്ചത്.

2011 സെ​പ്റ്റം​ബ​ർ 29-നു ​വി​ക്ഷേ​പി​ച്ച​താ​ണു ടി​യാ​ൻഗോം​ഗ് അ​ഥ​വാ സ്വ​ർ​ഗീ​യ​കൊ​ട്ടാ​രം എന്ന പേരിലുള്ള ബഹിരാകാശ നിലയം.

Related Topics

Share this story