ഓസ്കര് പ്രഖ്യാപനം തുടങ്ങി; സാം റോക്ക്വെല്‍ മികച്ച സഹനടന്‍; ആലിസണ് ജാന്നി സഹനടി
90ാമത് ഓസ്കര് പുരസ്കാര പ്രഖ്യാപന ചടങ്ങുകള്‍ക്ക് തുടക്കമായി. ലൊസാഞ്ചലസിനെ ഡോൾബി തിയേറ്ററിലാണ് പുരസ്കാരപ്രഖ്യാപനം. 24 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. പതിമൂന്നു നാമനിർദേശങ്ങളോടെ ‘ദ ഷേപ്പ് ഓഫ് വാട്ടർ’ ഓസ്കറിൽ ശ്രദ്ധാകേന്ദ്രമാകുന്നു. ‘ഗെറ്റ് ഔട്ട്’ ഉം ‘ത്രീ ബിൽബോർഡ് ഔട്ട്സെഡ് എബ്ബിങ്, മിസോറി’യും മികച്ച ചിത്രത്തിനുള്ള പോരാട്ടത്തിൽ ഒപ്പമുണ്ട്. ജിമ്മി കിമ്മലാണ് അവതാരകൻ.
മികച്ച സഹനടനുള്ള പുരസ്കാരത്തിന് ത്രീ ബില്ബോര്ഡ്സിലെ അഭിനയത്തിന് സാം റോക്ക്വെല്‍ അര്‍ഹനായി.
മികച്ച ചമയം, കേശാലങ്കാരം: ഡാര്‍ക്കസ്റ്റ് അവര്‍
മികച്ച വസ്ത്രാലങ്കാരം: മാര്‍ക്ക് ബ്രിഡ്ജസ് (ഫാന്റം ത്രെഡ്)
മികച്ച ഡോക്യുമെന്ററി (ഫീച്ചര്‍): ഇക്കരസ്
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: ദി ഷേപ്പ് ഓഫ് വാട്ടര്‍
മികച്ച സൗണ്ട് മിക്സിങ്: ഡന്‍കിര്‍ക്ക്: റിച്ചാര്‍ഡ് കിങ്, അലക്സ് ഗിബ്സണ്
സൗണ്ട് മിക്സിങ്: ഡന്‍കിര്‍ക്ക്: ഗ്രേണ്ട് ലാന്‍ഡേക്കര്‍, ഗാരി എ റിസോ, മാര്‍ക്ക് വെയ്ന്ഗാര്ട്ടന്
മികച്ച സഹനടി: ആലിസണ് ജാന്നി
മികച്ച കലാസംവിധാനം: ദി ഷേപ്പ് ഓഫ് വാട്ടര്‍
മികച്ച ആനിമേഷന്‍ ഹ്രസ്വചിത്രം: ഡിയര്‍ ബാസ്കറ്റ് ബോള്‍
ചിലിയില്‍ നിന്നുള്ള ഫന്റാസ്റ്റിക് വുമണ്‍ ആണ് മികച്ച വിദേശ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.
മികച്ച ആനിമേഷന്‍ ചിത്രം: കോക്കോ
വിഷ്വല്‍ എഫക്റ്റ്: ബ്ലേഡ് റണ്ണര്‍ 2049