അംബാലയിൽ പറന്നിറങ്ങി ആകാശക്കരുത്തന്മാർ.!
Jul 29, 2020, 17:35 IST
ന്യൂഡൽഹി: ഇന്ത്യൻ സേനയുടെ പ്രഹരശേഷി വാനോളമുയർത്തി റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3:10 നാണ് ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ അഞ്ച് വിമാനങ്ങൾ പറന്നിറങ്ങിയത്. വ്യോമസേന മേധാവി എയർചീഫ് മാർഷല്‍ ആർകെഎസ് ഭദൗരിയ അടക്കമുള്ള ഉന്നതർ അംബാലയില്‍ അഞ്ച് റഫാല്‍ വിമാനങ്ങളെ സ്വീകരിക്കാൻ എത്തിയിരുന്നു. ഗുജറാത്ത് വഴിയാണ് റഫാലുകൾ ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ചത്. രണ്ട് സുഖോയ് വിമാനങ്ങൾ റഫാല്‍ വിമാനങ്ങൾക്ക് അകമ്പടിയായി. അംബാലയില്‍ വാട്ടർ സല്യൂട്ട് നല്‍കിയാണ് റഫാല്‍ വിമാനങ്ങൾക്ക് സ്വീകരണം നല്‍കിയത്.