Times Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് മുതല്‍ 18 വരെ യെല്ലോ അലേർട്ട്: മണിയാറിലും കക്കട്ടാറിലും ജലനിരപ്പ് ഉയരാൻ സാധ്യത 

 
മണിയാർ
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഇന്ന് മുതല്‍ 18 വരെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അറിയിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. കക്കാട്ടാറിൻ്റെയും പമ്പയാറിൻ്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരുനാട, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളുമാണ് ജാഗ്രത പുലര്‍ത്തേണ്ടത്. മുന്നറിയിപ്പനുസരിച്ച് മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കേണ്ടി വരാൻ സാധ്യതയുണ്ട്. ഇത് കക്കാട്ടാറിൻ്റെ വൃഷ്ടി പ്രദേശത്ത് പ്രതീക്ഷിക്കുന്ന മഴയും കക്കാട്ടാറിലൂടെയുള്ള ഇപ്പോഴത്തെ നീരൊഴുക്കും കണക്കിലെടുത്താണ്. മണിയാര്‍ ബാരേജിൻ്റെ അഞ്ച് സ്പില്‍വെ ഷട്ടറുകളും അതിനാൽ പരമാവധി 100 സെ.മി എന്ന തോതില്‍ ഉയര്‍ത്തി ജലം പുറത്തുവിടേണ്ടി വരും. കളക്ടർ അറിയിച്ചത് നദികളിൽ ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ്. 

Related Topics

Share this story