2025–26ല്‍ കമ്മിഷന്‍ ചെയ്യും, പ്രതീക്ഷിക്കുന്നത് 6.5 ലക്ഷം യാത്രക്കാരെ; സില്‍വര്‍ലൈന്‍ ഡിപിആര്‍ പുറത്ത്​​​​​​​

2025–26ല്‍ കമ്മിഷന്‍ ചെയ്യും, പ്രതീക്ഷിക്കുന്നത് 6.5 ലക്ഷം യാത്രക്കാരെ; സില്‍വര്‍ലൈന്‍ ഡിപിആര്‍ പുറത്ത്
 തിരുവനന്തപുരം: സിൽവർ ലൈൻ ഡിപിആർ നിയമസഭാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇതുസംബന്ധിച്ച് ഒക്ടോബറിൽ അൻവർ സാദത്ത് എംഎൽഎ ചോദ്യം ഉന്നയിച്ചിരുന്നു. ഡിപിആറിൽ പറയുന്നത് പ്രകാരം 2025–26ല്‍ പദ്ധതി കമ്മിഷന്‍ ചെയ്യും. ആറര ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ നെടുമ്പാശേരി എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കും. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകള്‍ക്കായി പ്രത്യേക ട്രെയിന്‍ ഏർപ്പെടുത്തും. ട്രക്കുകള്‍ കൊണ്ടുപോവാന്‍ കൊങ്കണ്‍ മാതൃകയില്‍ റോറോ സര്‍വീസ് ഉണ്ടാകും. ഒരുതവണ 480 ട്രക്കുകള്‍ കൊണ്ടുപോകാം എന്നും ഡിപിആറിൽ പറയുന്നു.

Share this story