വിവാഹസമയത്ത്‌ പ്രായപൂർത്തിയായിരുന്നില്ല; പോക്‌സോ കേസിൽ റിഫയുടെ ഭർത്താവ്‌ മെഹ്നാസ്‌ അറസ്‌റ്റിൽ

rifa
 കോഴിക്കോട്‌: ദുരൂഹ സാഹചര്യത്തിൽ ദുബായിൽ മരിച്ച മലയാളി വ്‌ളോഗർ റിഫ മെഹ്നുവിന്റെ ഭർത്താവ്‌ മെഹ്‌നാസ്‌ അറസ്‌റ്റിൽ. പോക്‌സോ കേസിലാണ്‌ അറസ്‌റ്റ്‌. വിവാഹസമയത്ത്‌ റിഫയ്‌ക്ക്‌ പ്രായപൂർത്തിയായിരുന്നില്ലെന്ന്‌ പൊലീസ്‌ പറഞ്ഞു. മെഹ്‌നാസിനെ കോഴിക്കോട്‌ പോക്‌സോ കോടതിയിൽ ഹാജരാക്കും. മാര്‍ച്ച് ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്‌ലാറ്റില്‍ റിഫ മെഹ്‌നുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്‌ളോഗർ റിഫ മെഹ്‍നുവിന്‍റേത് തൂങ്ങിമരണമെന്നാണ്‌ പോസ്‌റ്റുമോർട്ടം റിപ്പോർട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം ശരിവയ്‌ക്കുന്നു എന്നാണ് നിഗമനം. ദുബൈയില്‍വെച്ച് റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു. കബറടക്കാൻ തിടുക്കം കൂട്ടിയതും കുടുംബത്തിന് സംശയം ജനിപ്പിച്ചിരുന്നു.

Share this story